Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2025 22:19 IST
Share News :
കൊയിലാണ്ടി: കനത്ത മഴ തുടരുന്നതിനിടെ കൊയിലാണ്ടി
യിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായി. ദേശീയപാതയിൽ സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വലിയ ബ്ലോക്കാണ്സൃഷ്ടിക്കപ്പെട്ടത്.അഗ്നിരക്ഷാസേന സംഭവ സ്ഥലത്ത് എത്തി
ഏറെ പണിപ്പെട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കൊയിലാണ്ടി അണേലക
ടവ്,കൊയിലാണ്ടി ഹാർബർ റോഡ് ഉപ്പാല കണ്ടി ക്ഷേത്രത്തിന് മുൻവശം, കൊല്ലം മന്ദമംഗലം സ്വാമിയാർ കാവ് ബീച്ച് റോഡ് എന്നിവിടങ്ങളിൽ ഇന്നത്തെ ശക്തമായ മഴയിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.
വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷസേയത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ ബി.കെ.അനൂപ് , സേനാംഗങ്ങളായ
കെ.ബി.സുരേഷ്, ഇഎം.നിധിപ്രസാദി , പി.എം.ലിനീഷ് , പി.എം.രജിലേഷ് , കെ.നവീൻ ,ഹോംഗാർഡ് ടി.പി.ബാലൻ ,പ്രദീപ്, സുധീഷ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.