Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2024 09:42 IST
Share News :
മേലഡൂർ:
അപകടങ്ങൾ പതിയിരിക്കുന്ന മേലഡൂർ ജംഗ്ഷിലെബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാൻ അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പിവി വിനോദിന് നാട്ടുകാർ നിവേദനം നൽകി.
ബസ് കാത്തുനിൽപ്കേന്ദ്രം ഇല്ലാത്ത മേലഡൂർ ജംഗ്ഷനിൽ തന്നെയാണ് ഇരുവശങ്ങളിലേക്കും പോകുന്ന ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. രണ്ട് ബസുകൾ ഒരേ സമയം സ്റ്റോപ്പിൽ വന്ന് നിറുത്തുന്ന സമയം യാത്രക്കാർ റോഡ് ക്രോസ് ചെയ്യുമ്പോൾ അപകടം ഉണ്ടാകുന്നു. സ്കൂൾ കുട്ടികൾക്കും മുതിർന്ന പൗരൻന്മാർക്കും അപകടം ഉണ്ടിയിട്ടുണ്ട്.
ആയതിനാൽ മാളയിൽ നിന്ന് അന്നമനട ഭാഗത്തേത്തേക്ക് പോകുന്ന ബസുകൾ 50 മീറ്റർ ദൂരം കീഴക്കോട്ട് മാറ്റി നിറുത്തണമെന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന ബസുകൾ നിലവിലെ സ്റ്റോപ്പിൽ തന്നെ നിറുത്തിയാൽ മതിയെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇങ്ങനെ സ്റ്റോപ്പ് മാറ്റിയാൽ അപകടം ഒഴിവാക്കാം.
നിവേദന സംഘത്തിൽ പികെ മോഹനൻ, വിവി ജോണി, കെവി സിണോമണി, കെകെ വേലായുധൻ, സിഎ നാരായണൻ, സതി നാരായണൻ എന്നിവർ ഉണ്ടായിരുന്നുഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.