Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2025 22:12 IST
Share News :
വൈക്കം: ശക്തമായ കാറ്റിലും മഴയിലും
മരം കടപുഴകി വീണ് ഓട് മേഞ്ഞ വീട് തകർന്നു. സംഭവ സമയത്ത് വീട്ടുകാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് മഴക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ
വെള്ളൂർ പഞ്ചായത്ത് 13 വാർഡിൽ
കരിപ്പാടം ഹെൽത്ത് സെൻ്ററിന് സമീപം പടിഞ്ഞാറെമലയിൽ ഓമന രാജന്റെ ഓട് മേഞ്ഞ വീടിന് മുകളിലേക്ക് പുരയിടത്തിൽ നിന്ന കൂറ്റൻ വട്ടമരം കടപുഴകി വീഴുകയായിരുന്നു.വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്ന് ഓട് ഉൾപ്പടെ നിലംപൊത്തി.ഹരിത കർമ്മ സേനാ അംഗമായ ഓമന തൊഴിലിന് പോയതിനാൽ അസുഖബാധിതനായ ഭർത്താവ് രാജൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.രാജൻ സമീപത്തെ വീട്ടുകാരനുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് മരം കടപുഴകി വീണത് അതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. അടുക്കള ഭാഗത്തെ മേൽക്കൂരയും ഓടും വീടിനുള്ളിൽ തകർന്ന് വീണതിനെ തുടർന്ന് ഗാർഹിക ഉപകരണങ്ങൾ അടക്കം തകർന്നു. ശക്തമായ കാറ്റിൽ പറയ്‌ക്കൽ ഭാഗത്ത് നിരവധി മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു. 4 ഓളം വൈദ്യുതി പോസ്റ്റുകൾ മരം വീണ് തകർന്നതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു.
Follow us on :
Tags:
Please select your location.