Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്റ്റർ ഓഫീസ് കത്തിനശിച്ചു.

23 Oct 2024 21:05 IST

PEERMADE NEWS

Share News :


പീരുമേട്: പോബ്സ് ഗ്രുപ്പിൻ്റ പമ്പനാർ എസ്റ്റേറ്റിൻ്റെ മസ്റ്റർ ഓഫീസ് കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. തേയില ചെടികവാത്ത്ചെയ്യാനുപയോഗിക്കുന്ന മിഷ്യൻ്റെ ബാറ്ററി ജോലിക്കു ശേഷം തൊഴിലാളികൾ മസ്റ്റർ ഓഫിസിിലാണ് ചാർജ് ചെയ്യാൻ ഇടുന്നത്. എന്നാൽ കനത്ത മഴയും ഇടിയും മൂലം ഷോർട്ട് സർക്യുട്ട് ആയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. 20 മിഷ്യൻ്റെ ബാറ്ററിയാണ് ചാർജ് ചെയ്യാൻ ഇവിടെ എത്തിച്ചിരുന്നത്. തീ ആളി പടരുന്നത് സമീപത്തുള്ള തൊഴിലാളികൾ കാണുകയും പീരുമേട് അഗ്നിശമന സേനയെ അറിയിച്ചു. തുടർന്ന് പ്രദേശവാസികളോടൊപ്പം

ചേർന്ന് തീ അണച്ചു.

ഓഫിസ് മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഡീസൽ എടുത്തു മാറ്റിയതിനാൽ കൂടുതൽ തീ പടർന്നില്ല. മസ്റ്റർ ഓഫീസ് പൂർണ്ണമായും കത്തിയമർന്നു. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പീരുമേട് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു. '

Follow us on :

More in Related News