Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തലയോലപ്പറമ്പ് വടയാർ സ്വദേശി മരിച്ചു.

12 Sep 2024 17:48 IST

santhosh sharma.v

Share News :

വൈക്കം: തൊടുപുഴയിൽ വച്ച് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തലയോലപ്പറമ്പ് വടയാർ

പാലാക്കാരൻ ബിജു ചെറിയാൻ(57) മരിച്ചു.

വടയാർ പാലാക്കാരൻ വീട്ടിൽ പരേതരായ ചെറിയാൻ-ആലീസ് ദമ്പതികളുടെ മൂത്ത മകനാണ് ബിജു. കഴിഞ്ഞ 10 ന് കദളിക്കാട് വച്ച് ബിജു സഞ്ചരിച്ചിരുന്ന സ്കൂട്ടറും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബിജു ആശുപത്രിയിൽ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ മരണമടയുകയായിരുന്നു. സഹോദരൻ വിപിൻ ചെറിയാൻ (വടയാർ ).

സംസ്കാര ശുശ്രൂഷകൾ തൊടുപുഴയിലെ മുതലക്കോടം പാലാക്കാരൻ വസതിയിൽ നിന്നും വെള്ളി ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തും. ഭാര്യ - മായ ജോർജ്ജ്, (കലയന്താനി കുന്നത്തുപാലയ്ക്കൽ കുടുംബാംഗം). മക്കൾ - അലൻ(ദുബായ്), അലീന(ജർമനി).


Follow us on :

More in Related News