Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2024 12:44 IST
Share News :
തൃശ്ശൂർ: വലപ്പാട് ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ പ്രെഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു.
വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് അപകടമുണ്ടായത്. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടലിൽ രാവിലെ പത്തരയോടെ പാചകം ചെയ്യുന്നതിനിടെയാണ് പ്രെഷർ കുക്കർ പൊട്ടിത്തെറിച്ചത്. ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാരായ എടമുട്ടം സ്വദേശികളായ കോന്നംപറമ്പത്ത് വീട്ടിൽ സുനിത മണികണ്ഠൻ (45), കുറ്റിക്കാട്ട് വീട്ടിൽ സുമിത സുധി കുമാർ (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വലപ്പാട് ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും മുഖത്താണ് പരിക്ക്
Follow us on :
Tags:
More in Related News
Please select your location.