Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞു

07 May 2024 18:33 IST

PEERMADE NEWS

Share News :


പീരുമേട്:


വണ്ടിപ്പെരിയാർ ചുരക്കുളം പോലീസ് വളവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 3 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ഇടിയുടെആഘാതത്തിൽ രണ്ട് കാറുകൾ തൊട്ടടുത്ത തോട്ടിലേക്ക് മറിഞ്ഞു.

ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം.പാലായിൽ നിന്നും തമിഴ്നാട് ചിന്നമണ്ണൂരിലേക്ക് പോവുകയായിരുന്ന ഡസ്റ്റർ കാറാണ് അപകടത്തിൽ

പെട്ടത്.

വണ്ടിപ്പെരിയാർചുരക്കുളം പോലീസ് വളവിൽ 

മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഇവിടെ നിർത്തിയിട്ടിരുന്ന കാർ, ഓട്ടോറിക്ഷ,സ്കൂട്ടർ എന്നിവയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കുകൾ ഇല്ല. മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News