Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2026 08:44 IST
Share News :
തലയോലപ്പറമ്പ്: കള്ള് ചെത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
പാമ്പുകടിയേറ്റ് ചെത്തുതൊഴിലാളി മരിച്ചു. വടയാർ മുണ്ടോടിയിൽ (തറയിൽ ) ടി. വി ഷിബു (54) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ വടയാറിലാണ് സംഭവം. തേവലക്കാട് ഭാഗത്ത് ചെത്തും കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകും വഴി പാമ്പുകടിയേൽക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെ മരണം സംഭവിച്ചു. ഭാര്യ - പ്രിത ഷിബു. മക്കൾ -ആഷിക്ക്, അഷ്‌ന (ഇരുവരും വിദ്യാർത്ഥികൾ). സംസ്കാരം ഇന്ന് (ഫെബ്രുവരി 20) വെള്ളിയാഴ്ച വൈകിട്ട് 7.30 ന് വീട്ടുവളപ്പിൽ.
Follow us on :
Please select your location.