Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാല് വയസ്സുകാരൻ വാഷിങ് മെഷീനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

06 Jul 2025 11:15 IST

NewsDelivery

Share News :

കോഴിക്കോട്: വാഷിങ് മെഷീനകത്ത് കയറിക്കളിച്ച നാല് വയസ്സുകാരൻ പുറത്തിറങ്ങാനാവതെ കുടുങ്ങി. ഒടുവിൽ ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു. ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴം ഹറഫാ മഹ ൽ സുഹൈബിൻ്റെ പേ രക്കുട്ടി മുഹമ്മദ് ഹനാ ൻ (നാല്) ആണ് വാഷി ങ് മെഷിനകത്ത് കയറിയത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

മെഷീനുള്ളിൽ കാൽ പിണഞ്ഞതിനാൽ വീട്ടുകാർ ശ്രമിച്ചിട്ടും കുട്ടിയെ പുറത്തെടുക്കാനയില്ല. ഒടുവിൽ മീഞ്ചന്ത ഫയർഫോഴ്‌സ് എത്തി വാഷിങ് മെഷിൻ്റെ പാത്രം പുറത്തെടുത്ത് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് കുട്ടിയെ രക്ഷിച്ചത്.

കുട്ടി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ് ലോഡർ വാഷിങ് മെഷീനിൽ കുടുങ്ങിയതാണെന്നു വീട്ടുകാർ പറഞ്ഞു. ഫയർഫോഴ്‌സിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ സനലിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എം. അനീഷ്, കെ.പി. അമീറുദ്ദീൻ, വി.കെ. അനൂപ്, ജെ. ജയേ ഷ്, വനിത ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സി.കെ. അശ്വനി, ഹോം ഗാർഡ് എബി രാധാകൃഷ്ണൻ എന്നിവരാണ് രക്ഷപ്രവർ ത്തനം നടത്തിയത്.

Follow us on :

More in Related News