Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂവാറ്റുപുഴയാറിൻ്റെ തലയോലപ്പറമ്പ് പാലാംകടവ് തീരത്ത് നിന്നും വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.

28 Aug 2024 18:12 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കുളിക്കടവിൽ അലക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം മൂവാറ്റുപുഴയാറിൻ്റെ പാലാംകടവ് തീരത്ത് നിന്നും കണ്ടെത്തി. മറവൻതുരുത്ത് മണകുന്നം മാടക്കാട്ട് പുഞ്ചയിൽ പരേതനായ സിദ്ദീഖിന്റെ ഭാര്യ റുക്കിയയുടെ മൃതദേഹമാണ് ബുധനാഴ്ച വൈകിട്ട് 5 മണിയോടെ പാലാംകടവ് പാലത്തിന് സമീപം പുഴയിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് 

ഫയർഫോഴ്സും പോലീസും ചേർന്ന് മൃതദേഹം കരക്കെടുത്തു. തലയോലപ്പറമ്പ് പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Follow us on :

More in Related News