Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലയ്ക്കുമോ ദേശീയപാത കറുകുറ്റിയിലെ അപകടങ്ങളുടെ തനിയാവർത്തനം?

21 Jun 2024 15:07 IST

WILSON MECHERY

Share News :

കറുകുറ്റി:

സംസ്ഥാനത്ത് ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന മേഖലകളിൽ ഒന്നായി കറുകുറ്റി മാറിയിരിക്കുന്നു. റോഡ് ക്രോസ് ചെയ്യുന്ന യാത്രക്കാരെ ഡ്രൈവർമാർക്കോ വാഹനങ്ങളെ കാൽനടയാത്രക്കാർക്കോ കാണാൻ കഴിയാത്ത വിധം ദേശീയപാതയുടെ മദ്ധ്യേ വച്ചുപിടിപ്പിച്ചിരിക്കുന്ന ചെടികൾ പലതും ഉയരത്തിൽ വളർന്നു കഴിഞ്ഞു . തന്മൂലം കാഴ്ച മറയ്ക്കപ്പെടുകയാണ്.

അശാസ്ത്രീയമായ നിർമാണവും സുരക്ഷാസംവിധാനങ്ങളുടെ അഭാവവുമാണ് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾക്ക് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേശീയ പാതയുടെ ഇരുവശങ്ങളിലും ജനസാന്ദ്രതയേറിയ പ്രദേശങ്ങളുണ്ട്. ആളുകൾക്ക് റോഡ് മുറിച്ചുകടക്കാൻ സബ്‌വേകളോ കാൽനടപ്പാതകളോ ഇല്ല. ആയതിനാൽ

അപ്പോളോ ആശുപത്രി പരിസരത്ത് വാഹനാപകടങ്ങൾ പതിവായി. കറുകുറ്റി മേഖലയിൽ കേബിൾ നഗർ, കപ്പേള ജംക്‌ഷനുകളിൽ വൻ അപകട സാധ്യതയുണ്ട്.

സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്ന സ്ഥലങ്ങളിലൊന്നായി ഇടംപിടിച്ചിട്ടുള്ള കറുകുറ്റി കേബിൾ നഗറിലെ യു ടേണിൽ വൻ അപകട സാധ്യതയുണ്ട്. അങ്കമാലിയിൽ നിന്നു വരുന്ന വാഹനങ്ങൾ യു ടേണിൽ വലത്തോട്ടും തൃശൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ എതിർവശത്തെ സർവീസ് റോഡിലേക്കും യു ടേൺ തിരിയുമ്പോൾ പ്രധാന പാതയിലൂടെ പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ആശയക്കുഴപ്പത്തിലാകുന്നു. അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. കറുകുറ്റി കപ്പേള ജംക്‌ഷനിലും അങ്കമാലി കെഎസ്ആർടിസിക്കു മുൻപിലുമുണ്ടായ അപകടങ്ങളിൽ ഒട്ടേറെകാൽനടയാത്രക്കാർക്കാണു ജീവൻ നഷ്ടമായത്. കഴിഞ്ഞ 10 വർഷത്തിനിടെ മണ്ണുത്തി കറുകുറ്റി ദേശീയപാതയിൽ ഉണ്ടായത് 5000 ത്തോളം അപകടങ്ങൾ. 800 ഓളം പേർക്ക് ജീവഹാനി. എന്നിട്ടും അപകടങ്ങളുടെ തനിയാവർത്തനത്തിന് തടയിടാൻ അധികൃതരുടെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് നടപടികൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണ്.

Follow us on :

More in Related News