Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി രണ്ടുപേർ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു.

21 Jun 2024 11:57 IST

UNNICHEKKU .M

Share News :

മുക്കം:കൂടരഞ്ഞി കുളിരാമുട്ടിയിൽ പൂവാറൻതോടിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്നു പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62) ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്.കടക്കാരൻ ജോമോൻ, ഡ്രൈവർ ശിഹാബുദ്ദീൻ തേക്കുംകുറ്റി മുഹമ്മദ് റാഫി തേക്കുംകുറ്റി എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് പേരെയും മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജിലെ തീവ്രത പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്.

Follow us on :

More in Related News