Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 16:41 IST
Share News :
പീരുമേട് :
കടന്നലാക്രമണം വണ്ടി പെരിയാർ തോട്ടങ്ങളിൽ തുടർക്കഥയാകുന്നു.
ഇന്നലെ തങ്കമല എസ്റ്റേറ്റിലെ കാട് വെട്ടുന്നമൂന്നുതൊഴിലാളികൾക്കാണ് രാവിലെ പത്തിന് കടന്നലിന്റെ ആക്രമണത്തിൽ പരുക്കേറ്റത്.
വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശത്തായി തേയില, ഏലം തോട്ടമേഖലകളിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്ക് വന്യമൃഗങ്ങൾക്കൊപ്പം കടന്നൽക്കൂട്ടവും ഭീഷണി ആയിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടയിൽ 15 ഓളം തൊഴിലാളികൾക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരുക്കേറ്റത് .ഏറ്റവും അവസാനമായി വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റ് തേയിലത്തോട്ടത്തിൽ കാട് വെട്ടിത്തെളിച്ച് കൊണ്ടിരുന്ന
എസ്റ്റേറ്റ് തൊഴിലാളികളായ സുരേന്ദ്രൻ (66 )മാരിമുത്ത് (29) പരമൻ (65 ) എന്നിവർക്കാണ് പരുക്കേറ്റത്.കാട് വെട്ടിതെളിക്കുന്നതിനിടെ മാരിമുത്ത് തേയിലച്ചെടിക്ക് അടിയിൽ കൂടുകൂട്ടിരുന്ന കടന്നൽകൂട്ടിൽ തട്ടുകയും കടൽക്കൂട്ടം ഇവരെ ആക്രമിക്കുകയും ആയിരുന്നു. 18 ഓളം തൊഴിലാളികൾ ജോലി ചെയ്തു വന്നിരുന്നു എങ്കിലും കടൽക്കൂട്ടം ഇളകിയതോടെ ബാക്കിയുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു ഓടി രക്ഷപെടുന്നതിനിടയിൽ സുരേന്ദ്രനും മാരിമുത്തുവും തേയിലക്കാട്ടിനുള്ളിൽ വീഴുകയും ചെയ്തു. മാരിമുത്തുവിന്റെ പിതാവ് രാമകൃഷ്ണൻ തന്റെ കൈയിൽ ഉണ്ടായിരുന്ന തുവർത്ത് തീ കത്തിച്ച് കറക്കിയതോടെയാണ് കടന്നൽക്കൂട്ടം അവിടെ നിന്നും മാറിയത്.പരുക്കേറ്റവരെ വണ്ടിപ്പെരിയാർ ചുരക്കുളം പ്രാഥമികാരോഗ്യ
കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
Follow us on :
More in Related News
Please select your location.