Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് പാലാം കടവിൽ പുഴയിൽ വീണ് മരിച്ച വീട്ടമ്മയുടെ ഖബടക്കം ഇന്ന്.

29 Aug 2024 09:22 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : പുഴയിൽ വീണ് മരിച്ച

വീട്ടമ്മയുടെ ഖബടക്കം ഇന്ന്.

മറവൻതുരുത്ത് മണക്കുന്നം മാടക്കാട്ട് പുഞ്ചയിൽ പരേതനായ സിദ്ധീക്കിൻ്റെ ഭാര്യ - റുഖിയ (67) യുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് മൂവാറ്റുപുഴയാറിൻ്റെ പാലാംകടവ് തീരത്ത് പുഴയിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.  പുഴയരികിലുള്ള അയൽവക്കത്തേ വീട്ടിലേക്ക് പോകുന്നതിനിടെ പുഴകടവിൽ ഇറങ്ങി കാൽ കഴുകുന്നതിനിടെ ഇവർ അബദ്ധത്തിൽ തെന്നി വെള്ളത്തിൽ വീണാണ് മരണം സംഭവിച്ചത്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് (29/08) വ്യാഴാഴ്ച വൈകിട്ട് മണക്കുന്നം മുല്ലക്കേരി മുസ്ലിം ജമാഅത്തിൽ ഖബടക്കും. മക്കൾ - മുഹമ്മദ്, നെസീർ, ഷെരീഫ് മുസ്ലിയാർ, ഹാഷിം മുസ്ലിയാർ, സഫിയ. മരുമക്കൾ - റെഷീദ, ഷീജ, ഷെജീന, നിസ, പരേതനായ ബഷീർ.



Follow us on :

More in Related News