Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2025 22:41 IST
Share News :
വൈക്കം: പുളിഞ്ചുവട്ടിൽ നാലാംഗ കുടുംബം താമസിക്കുന്ന വീടിന് തീപിച്ച് കത്തി നശിച്ചു. പുളിഞ്ചുവട് തോട്ടുപുറത്ത് ചെല്ലപ്പന്റെ വീടിനാണ് തീപിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
ചെല്ലപ്പനും കുടുംബവും താമസിച്ചുവന്നിരുന്ന ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് നിർമിച്ചിരുന്ന വീട് തീ പിടുത്തത്തിൽ പൂർണമായി കത്തി നശിച്ചു. വീടിന് തീപിടിക്കുമ്പോൾ ചെല്ലപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പെട്ടെന്ന് തീ പടരുന്നത് കണ്ട് ഉണ്ണികൃഷ്ണൻ വീട്ടിൽ നിന്നും പുറത്തേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി. തീ ആളികത്തുന്നത് കണ്ട് തൊഴിലുറപ്പ് ജോലിക്കായി പോയിരുന്ന അമ്മ ഓടിയെത്തി അടുത്തുള്ള നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും സ്ഥലത്തെത്തിയ ഫയർഫോഴ്സും ചേർന്ന് തീ അണക്കുകയായിരുന്നു. വീട് പൂർണമായി ഇതിനോടകം കത്തി നശിച്ചിരുന്നു. കുടുംബാംഗങ്ങളുടെ ആധാർ, റേഷൻ കാർഡ്, വിദ്യാഭ്യാസ രേഖകൾ തുടങ്ങി പ്രധാനപ്പെട്ട എല്ലാ രേഖകളും ആധാരവും ഉൾപ്പെടെ കത്തി നശിച്ചു. ചെല്ലപ്പനും ഇളയ മകനും ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇലക്ട്രിക് വർക്കുകൾ ചെയ്യുന്ന ഉണ്ണികൃഷ്ണൻ നന്നാക്കുന്നതിനായി പലരുടെയും കയ്യിൽ നിന്നും ശേഖരിച്ച് വച്ചിരുന്ന ടി വി, സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി സാധനങ്ങളും ഇതോടൊപ്പം കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാധമിക നിഗമനം. വർഷങ്ങളായി കഴിയുന്ന വീടിനോട് ചേർന്ന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീടിന്റെ നിർമ്മാണം നടന്നു വരുന്നതിനിടയിലാണ് താമസിച്ചുകൊണ്ടിരിക്കുന്ന വീട് ഇപ്പോൾ കുടുംബത്തിന് പൂർണമായി നഷ്ടപ്പെട്ടത്. തീ ആളികത്തിയതോടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ആറോളം ജനൽ പാളികളും ബാത്റൂമിലേക്ക് കണക്ഷൻ നൽകിയിരുന്ന പിവിസി പൈപ്പുകളും കത്തി നശിച്ചു. വർഷങ്ങളായി താമസിച്ചുവന്നിരുന്ന വീട് നഷ്ടപ്പെട്ടതോടെ നിർധന കുടുംബം ദുരിതത്തിലായി.
Follow us on :
Tags:
More in Related News
Please select your location.