Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2025 20:50 IST
Share News :
വൈക്കം: ഖത്തറിൽ ട്രക്കിനു പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വൈക്കം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
വൈക്കം ചെമ്മനത്തുകര ഒഴവൂർ മനയ്ക്കൽ പരേതനായ മാത്യൂവിൻ്റെയും തങ്കമ്മയുടെയും മകൻ ജോയ് മാത്യു (47) ആണ് മരിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ 3 മണിയോടെ ദൂഖാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ജോയ് സഞ്ചരിച്ചിരുന്ന കാർ ട്രക്കിന് പിന്നിൽ ഇടിച്ചാണ് അപകടം. ദീർഘകാലമായി ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു ജോയ്. ജോലി ആവശ്യത്തിനായി ഷഹാനിയയിൽ പോയി മടങ്ങുംവഴി ദുഖാൻ ഹൈവേയിൽ വച്ചാണ് അപകടം. ഖത്തറിൽ മാധ്യമപ്രവർത്തകയായിരുന്ന ശ്രീദേവി ജോയ് (മനോരമ, കോട്ടയം) യുടെ ഭർത്താവാണ് മരിച്ച ജോയ്. നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ഉടൻ നാട്ടിലേത്തിക്കും.
Follow us on :
Tags:
More in Related News
Please select your location.