Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂരില്‍ വാഹനാപകടത്തിൽ അഞ്ച് മരണം

30 Apr 2024 10:00 IST

Preyesh kumar

Share News :

കണ്ണൂർ: കണ്ണൂര്‍ കണ്ണപുരം പുന്നച്ചേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്.  

Follow us on :

Tags:

More in Related News