Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2026 18:36 IST
Share News :
വൈക്കം: നിയന്ത്രണം വിട്ട കാർ എതിർദിശയിലുള്ള റോഡരികിലെ പൂച്ചട്ടി വില്പനകേന്ദ്രം ഇടിച്ച് തകർത്ത ശേഷം മരത്തിലിടിച്ച് നിന്നു. സംഭവ സമയത്ത് കാൽനടയാത്രക്കാരും മറ്റ് വാഹനങ്ങളും ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം. വൈക്കം -തലയോലപ്പറമ്പ് റോഡിൽ ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. വില്പനക്കായി വച്ചിരുന്ന പൂച്ചട്ടികളും മൺചട്ടികളും മറ്റും തകർത്ത ശേഷം കാർ റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നെങ്കിലും കാർ ഓടിച്ചിരുന്ന വടകര സി എസ് ഐ പള്ളി വികാരി ഫാ.സാം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടകം ഭാഗത്ത് ചടങ്ങിൽ പങ്കെടുത്ത ശേഷം തലയോലപ്പറമ്പ് വടകര ഭാഗത്തേക്ക് തിരികെ പോകുകയായിരുന്നു കാർ യാത്രികൻ. ഓട്ടത്തിനിടെ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.
Follow us on :
Tags:
Please select your location.