Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.

09 Oct 2025 22:32 IST

santhosh sharma.v

Share News :

വൈക്കം: ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. 

വൈക്കം ടി.വി പുരം സ്വദേശി രാജേഷ് (56) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്.കഴിഞ്ഞ 4 ന് വൈകിട്ട് 7നാണ് സംഭവം. വീട്ടുവഴക്കിനെ തുടർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തമാശയ്ക്ക് തീപ്പെട്ടി കത്തിച്ച് കാണിക്കുന്നതിനിടെ അബദ്ധത്തിൽ തീ ആളിപ്പടർന്നാണ് അപകടം.

ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.

Follow us on :

More in Related News