Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2025 21:32 IST
Share News :
തലയോലപ്പറമ്പ്: തിങ്കളാഴ്ച രാവിലെ മഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ പുരയിടത്തിലെ തെങ്ങിൽ നിന്നും ഓലകൾ കൂട്ടത്തോടെ വീണ് ഓട് മേഞ്ഞ വീടിന് നാശനഷ്ടം. തലയോലപ്പറമ്പ് പഞ്ചായത്ത് 13-ാം വാർഡ് വടയാർ തേവലക്കാട് പന്നിക്കോട്ടുതറ രാജമ്മയുടെ വീടിനാണ് നാശം സംഭവിച്ചത്. ശക്തമായ കാറ്റിൽ ഓലകൾ വീണ് ഓട് മേഞ്ഞ മേൽക്കൂരയിലെ പട്ടികയും ഓടുകളും ഉൾപ്പടെ തകർന്ന് താഴെ വീഴുകയായിരുന്നു. കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും സംഭവ സമയത്ത് ഈ ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവാകുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.