Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ എസ് ആർ ടി സി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ; ബസ്സിനുള്ളിൽ കുഴഞ്ഞ് വീണ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.

04 Sep 2024 12:47 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ബസ് യാത്രക്കിടെ  ബസ്സിനുള്ളിൽ യുവതി കുഴഞ്ഞ് വീണു. കെ.എസ്.ആർ ടി.സി ബസ്സ് ജീവനക്കാരുടെ

സമയോചിതമായ ഇടപെടൽ മൂലം ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ യുവതിക്ക് പുതുജീവൻ. ബുധനാഴ്ച്ച രാവിലെ 10.30 ഓടെ പള്ളിക്കവലയിലാണ് സംഭവം. എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ കയറിയ കാക്കനാട് സ്വദേശിയായ അഞ്ജിത (37) ആണ് യാത്രക്കിടെ ബസ്സിനുള്ളിൽ കുഴഞ്ഞ് വീണത്.ഇവരോടൊപ്പം ഇവരുടെ കുട്ടിയും ഉണ്ടായിരുന്നു. നിറയെ യാത്രക്കാരുമായി വരുകയായിരുന്നു ബസ്സ്. കോട്ടയം ഡിപ്പോയിലെ വനിതാ കണ്ടക്ടറും ഡ്രൈവറും  യാത്രക്കാരുടെ സഹായത്തോടെ ഉടൻ ബസ് തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.പെട്ടെന്ന് ഷുഗറും പ്രഷറും താഴ്ന്നതാണ് കാരണമെന്നും ഉടൻ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായതെന്നും യുവതി അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് മറ്റ് യാത്രക്കാരുമായി ബസ്സ് കോട്ടയത്തേക്ക് തിരിക്കുകയായിരുന്നു.

Follow us on :

More in Related News