Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് വടയാർ ജംഗ്ഷനിൽ സ്വകാര്യ ബസ്സ് ഇടിച്ച് ട്രാൻസ്ഫോർമർ തകർന്നു.

21 Jun 2024 23:49 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാർ ഇളങ്കാവ് ക്ഷേത്രത്തിന് സമീപം ജംഗ്ഷനിലുള്ള ട്രാൻസ്ഫോർമർ ഇടിച്ച് തകർത്ത സംഭവത്തിൽ 

സ്വകാര്യ ബസ്സ് ഡ്രൈവർക്കെതിരെ

ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ്സെടുത്തു. വൈദ്യുതി വകുപ്പ് അധികൃതർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം.ആൻഡ്രൂസ് ബസ്സ് ഡ്രൈവർ കുറവിലങ്ങാട് മലയോലിക്കൽ ജയ്സൺ (32)നെതിരെ തലയോലപ്പറമ്പ് പോലിസ് കേസ്സെടുത്തു.വൈക്കത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ബസ്സ്. മുന്നിൽ പോയ കാർ ജംഗ്ഷനിൽ വച്ച് റോഡിന് കുറുകെ തിരിക്കുന്നതിനിടെ പിന്നാലെ എത്തിയ ബസ്സ് കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടെ റോഡരികിലെ വൈദ്യുത ട്രാൻസ്ഫോർമറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോർമർ തകർന്നു.


Follow us on :

More in Related News