Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് വരിക്കാം കുന്നിൽ നിന്നും കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം മൂവാറ്റുപുഴയാറ്റിൽ നിന്നും കണ്ടെത്തി.

06 Apr 2024 13:11 IST

santhosh sharma.v

Share News :


തലയോലപ്പറമ്പ് വരിക്കാം കുന്നിൽ നിന്നും കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം മൂവാറ്റുപുഴയാറ്റിൽ നിന്നും കണ്ടെത്തി.

വരിയ്ക്കാം കുന്ന് ചിറയ്ക്കൽ കരോട്ട് വീട്ടിൽ കെ.എസ് ഷൺമുഖൻ (80) ൻ്റെ മൃതദേഹമാണ് വടയാർ വൈക്ക പ്രയാർ തീരത്ത് നിന്നും ശനിയാഴ്ച രാവിലെ 11.30 ഓടെ കണ്ടെത്തിയത്. കഴിഞ്ഞ 3 ന് വൈകിട്ട്. 5.30 മുതലാണ് ഇയാളെ കാണാതായത്.തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കായുള്ള അന്വോഷണത്തിനിടെയാണ് മൃതദേഹം പുഴയിൽ പൊങ്ങിയത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീടിന് സമീപം ഫർണ്ണിച്ചർ വർക്ക്ഷോപ്പ് നടത്തി വരികയായിരുന്നു ഷൺമുഖൻ.



Follow us on :

More in Related News