Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി.

05 May 2025 11:14 IST

santhosh sharma.v

Share News :

കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി കരിങ്കുളം കൈപ്പൻപ്ലാക്കൽ വീട്ടിൽ അമൽ കെ. ജോമോൻ്റെ (19) മൃതദേഹമാണ് ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപത്തുനിന്ന് തന്നെ ഇന്ന് രാവിലെ കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് നാല് പേരടങ്ങുന്ന വിദ്യാർത്ഥി സംഘം കുളിക്കാനായി മീനച്ചിലാറ്റിലെ ഭരണങ്ങാനത്തെ ഈ കടവിൽ ഇറങ്ങിയത്.

അടിയൊഴുക്ക് ശക്തമായ തുടർന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽ പെടുകയായിരുന്നു.

ഇവരിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടുവെങ്കിലും മുണ്ടക്കയം സ്വദേശി തെക്കേമല പന്ത പ്ലാക്കൽ വീട്ടിൽ ആൽബിൻ ജോസഫ് (21), അമൽ കെ. ജോമോൻ (19) എന്നിവർ ഒഴുക്കിൽപ്പെട്ടു.

ഇതിൽ ആൽബിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കുളിക്കാൻ ഇറങ്ങിയ കടവിൽ നിന്നും 200 മീറ്റർ അകലെ നിന്നും ഫയർഫോഴ്സ് സംഘം കണ്ടെത്തിയിരുന്നു.

ഇന്നലെ ആൽവിൻ്റെ മൃതദേഹം കണ്ടെടുത്ത ഭാഗത്ത് നിന്നാണ് അമലിൻ്റെ മൃതദേഹം ലഭിച്ചത്. പാലായിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷ പഠിക്കാനെത്തിയതായിരുന്നു വിദ്യാർത്ഥികൾ.

Follow us on :

More in Related News