Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിന്നും കാണാതായ വീട്ടമ്മയെ മൂവാറ്റുപുഴയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

12 Oct 2025 20:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കഴിഞ്ഞ ദിവസം മുതൽ കാണാതായ വീട്ടമ്മയെ മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര അംബേക്കർ നഗറിൽ മറ്റത്തിൽ തങ്കമ്മയുടെ (68) മൃതദേഹമാണ് മറവൻതുരുത്ത് പഞ്ചായത്തിലെ കാട്ടിത്തറ ഭാഗത്ത് നിന്നും ഞായറാഴ്ച വൈകിട്ട് പൊങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ - കവിത, ദീപ. മരുമക്കൾ - മധു, ഷൈൻ. സംസ്കാരം ഇന്ന് (ഒക്ടോബർ 13 ) തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ശേഷം വീട്ടുവളപ്പിൽ.

Follow us on :

More in Related News