Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരിൽ കോട്ടയം പാമ്പാടി സ്വദേശിയായ യുവ എഞ്ചിനീയറും.

12 Jun 2024 20:22 IST

santhosh sharma.v

Share News :

കോട്ടയം: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരിൽ കോട്ടയം പാമ്പാടി സ്വദേശിയായ യുവഎഞ്ചിനീയറും.

പാമ്പാടി വിശ്വഭാരതി കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്റ്റെഫിൻ ഏബ്രഹാം സാബു (29 ) വാണ് മരിച്ചത്. ആകെ തിരിച്ചറിഞ്ഞത് 21 ഇന്ത്യാക്കാരെ ; മരിച്ചവരിൽ കൂടുതലും മലയാളികളും ഇന്ത്യാക്കാരും എന്ന് സൂചന; പരിക്കേറ്റ ഏഴുപേരുടെ നില ഗുരുതരം; മരണസംഖ്യ 48 ആയി ഉയർന്നു. കുവൈത്തിൽ ഇന്ന് മംഗഫ് പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞവരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി.മരിച്ച

സ്റ്റെഫിൻ ഏബ്രഹാം സാബുവിൻ്റെ സഹോദരനായ ഫെബിനും കുവൈറ്റിലുണ്ട്. ഇടിമണ്ണിൽ സാബു ഫിലിപ്പ്, ഷേർളി സാബു ദമ്പതികളുടെ മകനാണ് സ്റ്റെഫിൻ. നെടുംകുഴി ആർ ഐ ടിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് സ്റ്റെഫിൻ കുവൈറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുകയാരിരുന്നു സഹോദരങ്ങൾ ഫെബിൻ, കെവിൻ.

കുവൈത്തിലെ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ, മരണസംഖ്യ ഇനിയും ഉയർന്നേക്കും. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ആളുകൾ നല്ല ഉറക്കത്തിലായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. കെട്ടിടത്തിൽ തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിൽ

നിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് തെളിവ് ശേഖരിക്കാൻ ഉദ്യോഗസ്ഥർ പരിശോധന നടത്തും.വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. 

കുവൈറ്റിലെ ഇന്ത്യൻ ഏംബസി ഹെൽപ്പ് ലൈൻ നംബർ നൽകിയിട്ടുണ്ട്. + 96565505246 എല്ലാവിധ സഹായവും എത്തിക്കുമെന്നും ഏംബസി അറിയിച്ചു. അതിനിടെ, കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അസ്സബാഹ് അപകട സ്ഥലം സന്ദർശിച്ചു. തുടർനടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. തീപിടിത്തത്തിൽ 30

പേർ മരിച്ചതായി കുവൈത്ത്

ഇൻഫർമേഷൻ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. 43 പേർക്ക്ഗുരുതര പരിക്കേറ്റതായും അധികൃതർഅറിയിച്ചു. ആവശ്യമായ

സജ്ജീകരണങ്ങൾ രാജ്യത്തെ

ആശുപത്രികളിൽ ഒരുക്കിയതായി

ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

പരിക്കേറ്റവരെ അദാൻ ആശുപത്രി, ഫർവാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിർ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കൽ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.


Follow us on :

More in Related News