Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേര്യമംഗലം വില്ലാഞ്ചിറയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു

24 Jun 2024 17:35 IST

Enlight News Desk

Share News :

ഇടുക്കി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ശക്തമായ മഴയിൽ വൻമരം വാഹനങ്ങൾക്ക് മുകളിലേക്ക് കടപുഴകി വീണ് ഒരാൾ മരിച്ചു. കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്. പാണ്ടിപ്പാറ സ്വദേശി ജോസഫാണ് മരണപ്പെട്ടത്. ഇയാളും കുടുംബവും സഞ്ചരിച്ച് കാറിന് മുകളിലേക്ക് മരം വീഴുകയായികുന്നു. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, ജോബി ജോണ്‍,ജോബിയുടെ ഭാര്യ അഞ്ചുമോള്‍ ജോബി എന്നിവര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടർന്ന് കാർ പൂർണമായും തകർന്ന നിലയിലാണ്.

Follow us on :

More in Related News