Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് യുവതി മരിച്ചു

15 Apr 2024 21:38 IST

Enlight Media

Share News :

പയ്യോളി: ഇരിങ്ങലിനും മങ്ങൂൽ പാറക്കുമിടയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് യുവതി മരിച്ചു. കോഴിക്കോട് മടവൂർ ചോലക്കര താഴം വേങ്ങോളി നാസറിന്റെ ഭാര്യ സെൻസി (30) ആണ് മരിച്ചത്. നാസറിനും 2 കുട്ടികൾക്കും ഗുരുതര പരിക്കുണ്ട് ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് അപകടം.

ഇതിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ വടകരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.

ആറുവരി പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും ലോറിക്ക് അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ ഏറെനേരത്തെ ശ്രമത്തിനുശേഷമാണ് വടകര ഫയർഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുക്കാനായത്.

 

Follow us on :

More in Related News