Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദമ്പതികൾ സഞ്ചരിച്ച ബൈക്കും, ടിപ്പറും കൂട്ടിയിടിച്ച് ബെക്ക് യാത്രക്കാരിയായ ഭാര്യ മരിച്ചു.

19 Jun 2024 20:51 IST

UNNICHEKKU .M

Share News :





മുക്കം: ദമ്പതികൾ സഞ്ചരിച്ച ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കിടയിൽപ്പെട്ട ഭാര്യ മരിച്ചു. ഭർത്താവിന് പരിക്കേറ്റു. കള്ളൻ തോട് തത്തമ്മ കണ്ടിയിൽ മൈന എന്ന് വിളിക്കുന്ന മാധവി (60) മരിച്ചത്.. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് ടി.പി. വേലായുധൻ (60) പരിക്കുകളോടെ മണാശ്ശേരി കെ.എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ബുധനാഴ്ച വൈകുന്നേരം 5.30 നോടെ അഗസ്ത്യൻ മുഴിയിലാണ് അപകടം. ബൈക്കും, ടിപ്പർ ലോറിയും മുക്കo ഭാഗത്ത് നിന്ന് വരുന്നതിനിടയിൽ അപകടം സംഭവിച്ചത്.വിവരമറിഞ്ഞെത്തിയ മുക്കം അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പയസ് അഗസ്ത്യൻ മനോജ് . സി ഫയർ ഓഫീസർമാരായ ഷറഫുദീൻ വി.പി, നജ്മുദ്ദീൻ ഇല്ലത്തൊടി നിയാസ് അഭിനേഷ് കെ, എൽബി ടി.എസ് ജേഷ് ജി. ആർ, ഫാസിൽ അലി ടി.പി. അഖിൽ എം.എസ്. സജിത്ത് ലാൽ ' എം.സി, ഹോം ഗാർഡുമാരായ രാധാകൃഷ്ണൻ, സി. ജോളി ഫിലിപ്പ്, വിജയകുമാർ ' കെ. എസ്, അത് വഴി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സന്നദ്ധ പ്രവർത്തകൻ ഉസയിൻ പൂളപ്പൊയിൽ എന്നിവരും, പോലീസ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.  

മക്കൾ: ധന്യ, ധനേഷ്, മരുമക്കൾ: സുരേഷ് നെല്ലാക്കണ്ടി, അമൃത തൃശൂർ '

ചിത്രം: മരിച്ച മാധവി.

Follow us on :

More in Related News