Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓൺലൈൻ റമ്മി കളിച്ച് കടബാധ്യതയിലായതിൻ്റെ മനോവിഷമത്തിൽ വൈക്കം സ്വദേശിയായ യുവാവ് ജോലി സ്ഥലത്തിന് സമീപം ജീവനൊടുക്കി.

26 Feb 2025 23:35 IST

santhosh sharma.v

Share News :

വൈക്കം: ഓൺലൈൻ റമ്മി കളിച്ച് കടബാധ്യതയിലായതിൻ്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. വെച്ചൂർ ഇടയാഴംവള്ളപ്പുരയ്ക്കൽ ബിനോയി (36) ആണ് ജീവനൊടുക്കിയത്. എറണാകുളം കളമശേരിയിൽ സ്വകാര്യ സ്ഥാപന സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായ യുവാവിനെ ജോലിസ്ഥലത്തിന് സമീപത്ത് താമസിച്ചിരുന്നിടത്ത് ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ റമ്മിയാണ് തൻ്റെ ജീവിതം നശിപ്പിച്ചതെന്നും ഈ ചൂതാട്ടം നിർത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ഇയാൾ എഴുതിയ കത്തിൽ പരാമർശിച്ചിട്ടുള്ളതായി സൂചനയുണ്ട്. സംസ്കാരം നാളെ (27-2-2025) രാവിലെ 10 ന് വീട്ടുവളപ്പിൽനടക്കും. ഭാര്യ - അനിഷ.

മകൻ - ആദവ്.

Follow us on :

More in Related News