Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ്സ് ഡിവൈഡറിലും വൈദ്യുതി തൂണിലും ഇടിച്ച് അപകടം; വിദ്യാർഥി ഉൾപ്പടെ നാല് പേർക്ക് പരിക്ക്.

23 May 2025 11:26 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട സ്കൂൾ ബസ്സ് റോഡരികിലെ ഡിവൈഡറിലും വൈദ്യുതി തൂണിലും ഇടിച്ചുണ്ടായ അപകടത്തിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർഥി ഉൾപ്പടെ നാല് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 8 മണിയോടെ വരിക്കാംകുന്ന് വളവിലാണ് അപകടം. കോട്ടയം ഏറ്റുമാനൂരിലുള്ള മംഗളം എൻജിനീയറിംഗ് കോളേജിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരുന്നതിനിടെ ബസ്സ് വളവിൽ നിയന്ത്രണം വിട്ട് റോഡരികിലെ കോൺക്രീറ്റ് ഡിവൈഡറിലും ഇലട്രിക്ക് പോസ്റ്റിലും ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറുടെ ഷുഗർ താഴ്ന്നതാണ് അപകടത്തിന് കാരണമായത്.പരിക്കേറ്റ വിദ്യാർഥി വൈറ്റില സ്വദേശി ആക്ഷിക്ക്, അധ്യാപകരും ചോറ്റാനിക്കര സ്വദേശികളുമായ അനഘ, രശ്മി എന്നിവരെ അരയൻകാവിലുള്ള സ്വകാര്യ ആശുപത്രിയിലും ഡ്രൈവർ വൈക്കം സ്വദേശി സദാനന്ദനെ തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് സബ്ബ് ഇൻസ്പെക്ടർ പി.എസ്സ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു.

Follow us on :

More in Related News