Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് തോട്ടിൽ മുങ്ങിമരിച്ചു.

18 May 2025 21:48 IST

santhosh sharma.v

Share News :

കോട്ടയം: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് തോട്ടിൽ മുങ്ങിമരിച്ചു.കടുത്തുരുത്തി മാഞ്ഞൂർ ചന്ദ്രമന്ദിരം വീട്ടിൽ പ്രസന്നകുമാർ, അംബിക ദമ്പതികളുടെ മകൻ പി. വിഷ്ണു (25) ആണ് മരിച്ചത്. കുറുപ്പന്തറ കടവ് തോട്ടിൽ കാക്കശേരി താഴെ ഭാഗത്ത് ഞായറാഴ്ച വൈകിട്ട് ആറിനാണ് സംഭവം. സുഹൃത്തുക്കളായ വിവേക്, അഖിൽ എന്നിവർക്കൊപ്പമാണ് വിഷ്ണു കുളിക്കാൻ പോയത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയ ശേഷം നീന്തുന്നതിനിടെ വിഷ്ണു മുങ്ങി താഴുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കടുത്തുരുത്തിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്ന് ചെളിയിൽ പുതഞ്ഞിരുന്ന മൃതദേഹം പുറത്തെടുത്തു. കോതനല്ലൂരിലെ പെയ്ന്റ് കടയിലെ ജീവനക്കാരനാണ് മരിച്ച വിഷ്ണു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സഹോദരങ്ങൾ - അഭിജിത്ത്, ജിഷ്ണു.

Follow us on :

More in Related News