Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ ആവേമരിയ ബസ് മറിഞ്ഞുണ്ടായ അപകടം; ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യും;

29 Jul 2024 12:06 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വെട്ടിക്കാട്ട് മുക്കിൽ ആവേമരിയ ബസ് മറിഞ്ഞ് 40 ഓളം പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ നടപടി ആരംഭിച്ച് കോട്ടയം ആർ.ടി.ഒ. നടപടികൾക്ക് മുന്നോടിയായി ബസ് ഡ്രൈവറർ

എരുമേലി മടുക്ക കാഞ്ഞിരത്തുങ്കൽ കെ.ടി സതീഷ് കുമാറിനെ (56)

കോട്ടയം ആർ.ടി ഓഫിസിലേയ്ക്ക് നോട്ടീസ് നൽകി വിളിച്ചു വരുത്തിയിട്ടുണ്ട്. ഇന്ന് ഇയാളുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം രാത്രിയിലാണ് തലപ്പാറ- എറണാകുളം റോഡിൽ വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരം ജംഗ്ഷന് സമീപം അവേമരിയ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് അമിത വേഗത്തിൽ എത്തി റോഡരികിലെ തിട്ടയിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്. അപകടത്തിൽപ്പെട്ട ബസിന്റെ അമിത വേഗം തന്നെയാണ് അപകടകാരണമെന്ന് കാട്ടി വൈക്കം എൻഫോഴ്സസ്മെന്റ് എംവിഐ ആർ.ടി.ഒയ്ക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അമിത വേഗത്തിൽ എത്തിയ ബസ് റോഡിൽ തലകീഴായി മറിഞ്ഞത് നിയന്ത്രണം നഷ്ടമായ ശേഷമാണ് എന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യുന്നതിന് കർശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. പ്രദേശവാസികളായ നാട്ടുകാരും മറ്റും ഓടിയെത്തി ബസ്സിനുള്ളിൽ പരിക്കേറ്റ് കിടന്നവരെ ഉടൻ ആംബുലൻസുകളിലും മറ്റും സമീപത്തെ സ്വകാര്യ ആശുപത്രികളിൽ എത്തിക്കുന്നതടക്കമുള്ള രക്ഷാപ്രവർത്തനം നടത്തിയതിനാലാണ് ദുരന്തത്തിൻ്റെ വ്യാപ്തി കുറഞ്ഞത്.


Follow us on :

More in Related News