Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബസ് മറിഞ്ഞുണ്ടായ അപകടം; ബസിനടിയില്‍പെട്ട ബൈക്ക് യാത്രികൻ ഇടുക്കി വാഗമൺ സ്വദേശി മരിച്ചു

23 Jun 2024 11:51 IST

Enlight News Desk

Share News :

കൊച്ചി: മാടവനയിൽ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു.

 ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ഇടപ്പള്ളി- അരൂർ ദേശീയ പാത ബൈപ്പാസിൽ വച്ച് ബസ് സിഗ്നൽ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. സിഗ്നലില്‍ കാത്തുനിൽക്കുകയായിരുന്ന ജിജോ.

42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കല്ലടയുടെ സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്.

എറണാകുളം പനങ്ങാട് സ്വകാര്യ ബസ് മറിഞ്ഞു: ബസിനടിയിൽ സ്‌കൂട്ടർ യാത്രികൻ കുടുങ്ങി


Follow us on :

More in Related News