Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2025 18:15 IST
Share News :
കോഴിക്കോട്: അരയിടത്തുപാലം നാനനാർ മേൽപ്പാലത്തിനു സമീപം (ഗോകുലം മാളിനു സമീപം) ബസ് മറിഞ്ഞ് അപകടം. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുതുതരമാണ്. ഗുരുതരമായി പരിക്കേറ്റവർ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് തലകീഴായി മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബേബി മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസില്‍ യാത്രചെയ്ത ആളുകളില്‍നിന്ന് ലഭിക്കുന്ന വിവരം. തെറ്റായ ദിശയില്‍ വന്ന രണ്ട് ബൈക്കുകളെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ്സിലെ ഡീസല്‍ റോഡിലേക്കൊഴുകിയിട്ടുണ്ട്. അപകടം നടന്ന് ഉടൻതന്നെ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. അപകടംനടന്ന സ്ഥലത്തുനിന്ന് ബസ്മാറ്റി ഗതാഗത പ്രശ്നം പരിഹരിച്ചു.
Follow us on :
Please select your location.