Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 09:44 IST
Share News :
വൈക്കം: വാർദ്ധക്യസഹജമായ നൈരാശ്യം മൂലം വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയ വൃദ്ധമാതാവിനെ ഫയർഫോഴ്സ് എത്തുന്നത് വരെ കിണറ്റിൽ ഇറങ്ങി താങ്ങി നിർത്തി ജീവൻ രക്ഷിച്ച് പൊതു പ്രവർത്തകൻ മാതൃകയായി.
വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ വൈക്കം ബ്രഹ്മമംഗലത്താണ് സംഭവം. വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയ ശംബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തുകയായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റും കെ പി എം എസ് നേതാവും ഇവരുടെ അയൽവാസിയുമായ കെ.കെ കൃഷ്ണകുമാർ ഉടൻ കിണറ്റിൽ ഇറങ്ങി വൈക്കത്ത് നിന്നും ഫയർഫോഴ്സ് എത്തുന്നത് വരെ ഇവരുടെ തല വെള്ളത്തിൽ നിന്നും ഉയർത്തിപ്പിടിച്ച് നിന്നാണ് ജീവൻ രക്ഷിച്ചത്. സഹായത്തിനായി സമീപവാസിയായ പൊറുത്തുമുറിയി മോഹനനും കിണറ്റിൽ ഇറങ്ങി. തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി കപ്പിയും കയറും ഉപയോഗിച്ച് നെറ്റിൽ കയറ്റിയാണ് വൃദ്ധയെ കരയ്ക്ക് എത്തിച്ചത്. വൈക്കം ഫയർ സ്റ്റേഷൻ അസിസ്റ്റൻറ് ഇൻസ്പെക്ടർ സജീവിൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘവും
തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എസ് ഐ അർജുനൻ, എസ് സി പി ഓ അരുൺ, ഹോം ഗാർഡ് അനിൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ അഭിലാഷ്.പി.ബി എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കിണറിലെ വീഴ്ച്ചയിൽ കാലിനും മറ്റും സാരമായി പരിക്കേറ്റ വൃദ്ധയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.