Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് വടയാറിൽ കാർ എതിരെ വന്ന ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

07 Apr 2024 15:44 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഇന്നോവ കാർ എതിരെ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. ബൈക്ക് യാത്രികൻ ആലപ്പുഴ കുത്തിയതോട് സ്വദേശി ഷൗക്കത്ത് (36)നാണ് പരിക്കേറ്റത്.തലയോലപ്പറമ്പ്-വൈക്കം റോഡിൽ വടയാർ മാർസ്ലിബാ സ്കൂളിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം.




വൈക്കം ഭാഗത്ത് നിന്നും മറ്റൊരു വാഹനത്തെ അമിത വേഗത്തിൽ മറികടന്ന് വന്ന ഇന്നോവ കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ കാറിന് മുകളിലേക്കും, റോഡിലേക്കും തെറിച്ച് വീണ് പരിക്കേൽക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്തുരുത്തിയിൽ ബന്ധുവീട്ടിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബൈക്ക് യാത്രികൻ. ഫയർഫോഴ്സ് എത്തിയാണ് റോഡിൽ പരന്ന ഓയിൽ കഴുകി വൃത്തിയാക്കിയത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News