02 Sep 2024 19:43 IST
Share News :
മാള:പൊയ്യ പൂപ്പത്തിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.തൻകുളം പുളിക്കത്തറ റാഫേലിൻ്റെ മകൻ ബെന്നി(47)യാണ് മരിച്ചത്. രാവിലെ പൂപ്പത്തിയിലെ ചെറിയ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.പൊയ്യ എരട്ടപ്പടിയിൽ കോഴിക്കട നടത്തി വരികയായിരുന്നു.മാള പൊലീസ് സ്ഥലത്തെത്തി.മൃതദേഹം മാള സർക്കാർ ആശുപത്രി മോർച്ചറിയിലേക് മാറ്റി. ബെന്നി പറവൂർ നായരമ്പലത്താണ് താമസിക്കുന്നത്.പോസ്റ്റുമോർട്ടത്തിനു ശേഷം നായരമ്പലത്ത് സംസ്കാരം നടത്തും. ഭാര്യ നിമ്മി ,മക്കൾ:ആഷ്ന മേരി,ആന്റോണിയോ, അന്ന
Follow us on :
Tags:
More in Related News
Please select your location.