Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2025 21:28 IST
Share News :
മുണ്ടക്കയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അഗ്നി രക്ഷ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി അഗ്നി ശമന ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം,കരിനിലം പ്ലാക്കപ്പടി, കല്ലിക്കുന്നേൽ കെ.എസ്.സുരേഷ് (57 ) ആണ് മരിച്ചത്. വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരം ശിഖിരം മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടമുണ്ടയത്. വെട്ടിമറ്റിയ മരം വൈദ്യുതി തൂണിലേക്ക് വീഴുകയും ഇതേ തുടർന്ന് തൂണ്ഒടിഞ്ഞ് സുരേഷിൻ്റെ ശരീരത്തിൽ പതിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉചയ്ക്ക് 12 മണിയോടെ ഇഞ്ചിക്കുഴി ഭാഗത്തായിരുന്നു അപകടം. ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലുകൾ ഒടിഞ്ഞിരുന്നുവെന്നും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടർമാർ പറഞ്ഞു.
മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ പൊട്ടിവീണിരുന്നു. ഈ മരങ്ങൾ വെട്ടിമാറ്റുന്ന ജോലിയാണ് ഇവർ ചെയ്തു കൊണ്ടിരുന്നത്.
ഭാര്യ: ഉറുമ്പിക്കര സ്വദേശി ഉഷ.
മക്കൾ: ഡോ. ഷെഫി സുരേഷ്, ബാലാജി സുരേഷ്.
സംസ്കാരം ബുധനാഴ്ച വിട്ടുവളപ്പിൽ.
Follow us on :
Please select your location.