Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം കടുത്തുരുത്തിയിൽ ബാറിന് സമീപം ചതുപ്പ് തോട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.

02 Sep 2024 14:11 IST

santhosh sharma.v

Share News :

കോട്ടയം: കടുത്തുരുത്തിയിൽ ബാറിന് സമീപം ചതുപ്പ് തോട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 8 മണിയോടെ ടൗണിലെ സോഡിയാക് ബാറിന് സമീപം ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്..ആസാം സ്വദേശി ലൂയിസ് (27) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിട നിർമ്മാണക്ടറുടെ കീഴിൽ ജോലിക്കായി എത്തിയതായിരുന്നു ഇയാൾ. ശനിയാഴ്‌ച രാത്രി ജോലി കഴിഞ്ഞ് പോയ ഇയാൾ താമസസ്ഥലത്തേക്ക് എത്തിയിരുന്നില്ല. സുഹൃത്തുക്കൾക്കൊപ്പം എവിടെയെങ്കിലും പോയതാകാമെന്നാണ് ഇയാളുടെ ഇവിടെയുള്ള ബന്ധുക്കൾ കരുതിയത്. ഇതിനിടെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Follow us on :

More in Related News