Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2024 20:48 IST
Share News :
കോട്ടയം: കെ.ജി.ഒ.എ കോട്ടയം ജില്ല പ്രസിഡൻ്റ് എൻ. പി പ്രമോദ് കുമാർ (55) ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് നടന്ന കെജിഒഎ സംസ്ഥാന സംഘടന ക്യാമ്പിൽ പങ്കെടുത്ത് കോട്ടയത്തേക്ക് മടങ്ങുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക്
കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം പാറത്തോട് (ഇഞ്ചിയാനി പോസ്റ്റ്, പന്നാങ്കൽ വീട്) സ്വദേശിയാണ്. സാമൂഹ്യനീതി വകുപ്പിൽ എൽ.ഡി. ക്ലർക്ക് തസ്തികയിൽ സർക്കാർ സർവീസിൽ പ്രവേശിച്ച അദ്ദേഹം ആലപ്പുഴ, കോട്ടയം ജില്ലകളിൽ ജോലി ചെയ്തിരുന്നു. നിലവിൽ കോട്ടയം ജില്ലാ ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ - പ്രിയ. മക്കൾ ദേവിക പ്രമോദ് (ഭുവനേശ്വർ), സാധിക പ്രമോദ് ( ഇഞ്ചിയാനി ഹോളി ഫാമിലി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ). മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റുമോട്ടത്തിനുശേഷം കോട്ടയത്തേക്ക് കൊണ്ടുപോകും.
Follow us on :
Tags:
More in Related News
Please select your location.