Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലാ അഞ്ഞൂറ്റിമംഗലത്ത് പ്ലൈവുഡ് ഫാക്ടറികളിലേക്ക് മണ്ണിടിഞ്ഞ് വീണു.

28 May 2024 15:01 IST

santhosh sharma.v

Share News :

കോട്ടയം: ശക്തമായ മഴയിൽ പാലാ അഞ്ഞൂറ്റിമംഗലത്ത് രണ്ട് പ്ലൈവുഡ് ഫാക്ടറികളിലേക്ക് മണ്ണിടിഞ്ഞ് വീണു.

ശബ്ദം കേട്ട് ജോലിക്കാർ പുറത്തേക്ക് ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി.ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

ഫാക്ടറിയുടെ പുറകുവശത്തുനിന്നും 

ഉയരത്തിൽ നിന്നിരുന്ന മണ്ണിടിഞ്ഞ് ഫാക്ടറിയുടെ ഷീറ്റും മറ്റും തകർത്ത് ഉള്ളിലേക്ക് വീഴുകയായിരുന്നു. മെഷിനറികൾക്കും അസംസ്കൃത വസ്തുക്കൾക്കും നാശനഷ്ടം ഉണ്ടായി. ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തി ജെസിബി ഉപയോഗിച്ച് കല്ലുംമണ്ണും നീക്കം ചെയ്യാൻ ആരംഭിച്ചു.


Follow us on :

More in Related News