Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശിവകാശി പടക്ക നിർമാണശാലയിൽ സ്ഫോടനം: 5 സ്ത്രീകൾ ഉൾപ്പെടെ 8 പേർ മരിച്ചു

09 May 2024 17:32 IST

Enlight News Desk

Share News :

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ ഉണ്ടായ സ്ഫോടനത്തിൽ അഞ്ച് സ്ത്രീകള്‍ ഉൾപ്പെടെ 8 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റതായാണ് അനൗദ്ധ്യോ​ഗിക വിവരം. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്.സെങ്കമൽപ്പട്ടിയിൽ.സുദർശൻ എന്ന പടക്ക നിർമാണശാലയിലാണ് സ്ഫോടനം ഉണ്ടായത്. 


അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയിലെ തൊഴിലാളികളാണ്.

നിർമാണശാല സ്ഫോടനത്തിൽ പൂർണമായും തകർന്നു. നിർമ്മാണ ശാലക്കകത്ത് കൂടുതൽ ആളുകളുണ്ടായിരുന്നതായി സംശയിക്കുന്നു.

പൊലീസും ഫയർ ഫോഴ്‌സും നിലവിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്

Follow us on :

More in Related News