Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂടരഞ്ഞി കുളിരാമുട്ടിയിലെ വാഹനപകടം: മരണം മൂന്നായി.

21 Jun 2024 18:47 IST

UNNICHEKKU .M

Share News :



മുക്കം:കൂടരഞ്ഞി കുളിരാമുട്ടിയിൽ രാവിലെയുണ്ടായിരുന്ന വാഹന അപകടത്തിൽ പരിക്കേറ്റ്ചികിത്സയിലുണ്ടായിരുന്ന ആൾ മരിച്ചു. തേക്കുംകുറ്റി മുഹമ്മദ് റാഫിയാണ് മരിച്ചത്. മരണം മുന്നായി. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62) ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് നേരത്തെ മരണപ്പെട്ടത്..കടക്കാരൻ ജോമോൻ, ഡ്രൈവർ ശിഹാബുദ്ദീൻ തേക്കുംകുറ്റി, മുഹമ്മദ് റാഫി തേക്കുംകുറ്റി എന്നിവർക്കാണ് പരിക്കേറ്റ് മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജിലെ തീവ്രത പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോൾ രണ്ട് പേർ ചികിത്സയിലാണ്. കടയിൽ സാധനം വാങ്ങാൻവന്നവരും,വാഹനത്തിലുണ്ടായിരുമാണ് അപകടത്തിൽപ്പെട്ടത്.കടഭാഗികമായും പിക്കപ്പ് പൂർണ്ണമായും തകർന്നു വൈദ്യുത തൂണും തകർന്നതിൽപ്പെടും. തകർന്ന കെട്ടിടത്തിനുള്ളി നിന്ന് പരിക്കേറ്റവരെ ഏറെ പ്രയാസ്സ പ്പെട്ടാണ്പുറത്തെടുത്തത്. .തിരുവമ്പാടി പോലീസ്സും, കെ.എസ്ഇബിയും, നാട്ടുകാരും ചേർന്നാണ് രക്ഷ പ്രവർത്തനം നടത്തിയത്.

ചിത്രം: മരണപ്പെട്ട സുന്ദരൻ, ജോൺ, മുഹമ്മദ് റാഫി.

Follow us on :

More in Related News