Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2024 09:32 IST
Share News :
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുത പോസ്റ്റ് ഇടിച്ച് തകർത്തു.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 8 മണിയോടെ വടകര ജംഗ്ഷന് സമീപമാണ് അപകടം.കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഓട്ടത്തിൽ കാറിൻ്റെ പിൻഭാഗത്തെ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡിന് എതിർവശത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിൻ്റെ ചുവട് ഭാഗം ഒടിഞ്ഞ് വൈദ്യുതി ലൈനുകൾ ഉൾപ്പടെ കാറിന് മുകളിലേക്കും റോഡിലേക്കും വീണു. സംഭവ സമയത്ത് വൈദ്യുതി നിലച്ചതിനാൽ ദുരന്തം ഒഴിവായി.അപകടത്തെ തുടർന്ന് വെട്ടിക്കാട്ട് മുക്ക് - കാഞ്ഞിരമറ്റം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.