Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2025 21:41 IST
Share News :
വൈക്കം: മരം വെട്ടാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളി 40 അടി ഉയരത്തിലുള്ള മരത്തിൽ അവശനിലയിൽ കുടുങ്ങിയതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൈക്ക പ്രയാറിലാണ് സംഭവം. ആസാം സ്വദേശി ഷാജഹാൻ (35)നെയാണ് രക്ഷപ്പെടുത്തിയത്. കണ്ണമ്പുഞ്ചയിൽ രമണി എന്ന സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ 40 അടിയോളം ഉയരത്തിൽ നിന്ന ഇലഞ്ഞി മരത്തിൻ്റെ ശിഖരം വെട്ടി മാറ്റുന്നതിനിടെയാണ് ഇയാൾ അവശനായി മുകളിൽ കുടുങ്ങിയത്. തുടർന്ന് നാട്ടുകാർ വൈക്കം അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ ടി. പ്രതാപ് കുമാർ, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അനിൽ രാജ് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എസ് രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റെത്തി ലാഡറിലൂടെ നെറ്റിൻ്റെയും റോപ്പിൻ്റെയും സഹായത്താൽ ഇയാളെ താഴെ ഇറക്കുകയായിരുന്നു. മരത്തിന് മുകളിൽ വച്ച് അവശനിലയിലായ ഇയാളെ കൂടെ ഉണ്ടായിരുന്ന മൈനുൽഹഖ് എന്ന സഹപ്രവർത്തകൻ കയർ ഉപയോഗിച്ച് മരത്തിൽ ബന്ധിച്ച് താങ്ങി നിർത്തിയതിനാലാണ് ആളപായം ഒഴിവായത്.തുടർന്ന് ഫയർ & റെസ്ക്യൂ ഓഫീസർമാരായ പ്രജീഷ്, അഭിലാഷ്, ശ്രീജിത്ത്, അൻസാർ, രഞ്ജിത്, അരുൺ രാജ് എന്നിവർ മരത്തിൽ കയറി നെറ്റിൽ കയറ്റി സുരക്ഷിതമായി ആളെ താഴെ ഇറക്കുകയായിരുന്നു. തുടർന്ന് ഇയാൾക്ക് പ്രഥമിക ശുശ്രൂഷ നൽകിയ ശേഷം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.