Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വളവിൽ നിർത്തിയിട്ട കാറിനു പിറകൽ ബൈക്കിടിച്ച് അപകടം

12 May 2024 21:20 IST

PEERMADE NEWS

Share News :




പീരുമേട്:

വണ്ടിപ്പെരിയാർ 57-ാം മൈലിന് സമീപം നിർത്തിയിട്ടിരുന്ന കാറിനു പുറകിൽ ബൈക്ക് ഇടിച്ച് അപകടം .ബൈക്ക് യാത്രക്കാരനായ തിരുപ്പൂർ സ്വദേശിക്ക് പരുക്കേറ്റു.


 ഇന്നലെ രാവിലെ എട്ടിനാണ് സംഭവം.റാന്നിയിൽ നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാറിൽ ഏലപ്പാറയിൽ നിന്നും തമിഴ്നാട് തിരുപ്പൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിച്ച്ആണ് അപകടം ഉണ്ടായത്. കാർ വളവിൽ നിർത്തിയിട്ട ശേഷം യാത്രക്കാർ വെളിയിൽ ഇറങ്ങി നിൽക്കുന്ന സമയം നിയന്ത്രണം വിട്ട് ബൈക്ക് ഇന്നോവ വാഹനത്തിന്റെ അടിയിലേക്ക് ഇടിച്ചുകയറുകയയായിരുന്നു 

.വളവിൽ വാഹനംനിർത്തിയതാണ് അപകടത്തിന് കാരണമായത് '

പരുക്കേറ്റ ബൈക്ക്യാത്രക്കാരൻ തിരുപ്പൂർ സ്വദേശി ശശികുമാറിനെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News