Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതിനഞ്ചടി താഴ്ച്ചയിൽ സ്കൂട്ടർ മറിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

18 Jul 2024 13:24 IST

UNNICHEKKU .M

Share News :


മുക്കം: പുല്ലൂരാംപാറ - തിരുവമ്പാടി റോഡിലെ പതിഞ്ചടി താഴ്ച്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിൻ്റെ മകൻ റോയി (45) ആണ് മരിച്ചത്.സംസ്കാരം നാളെ (വെള്ളി) പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടക്കും.മാതാവ്: പരേതയായ മേരി പുല്ലൂരാംപാറ കളത്തൂർ കുടുംബാംഗം.ഭാര്യ: ഷൈനി ചെമ്പനോട പാലാത്തോട്ടത്തിൽ കുടുംബാംഗം.മക്കൾ: ലിബിൻ, ലിഡിയ, റോബിൻ. ബുധനാഴ്ച്ച വൈകുന്നേരം നാലു മണിയോടയാണ് അപകടം സംഭവിച്ചത്. കെ എസ്ആർടിസിബസിന്സൈഡ്കൊടുക്കുന്നതിനിടയിൽ സ്കൂട്ടർതാഴ്ചയിലേക്ക് മറിയുകയായിരുന്നു.പരിക്കേറ്റ റോയിയേയും ഭാര്യ ഷൈനിയേയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ റോയി ഇന്ന് (വ്യാഴം) പുലർച്ചെയാണ് മരിച്ചത്.തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ കാളിയാമ്പുഴ നിന്നും തുമ്പച്ചാൽ വഴിയാണ് ഇപ്പോൾ വാഹനങ്ങൾതിരിച്ചുവിട്ടിരിക്കുന്നത്.വേണ്ടത്ര വീതി ഇല്ലാത്ത റോഡായതിനാൽ ഇവിടെ വാഹനങ്ങൾ അപകടങ്ങൾ പതിവ് കാഴ്ച്ചയാണ്.

ചിത്രം: റോയി .

Follow us on :

More in Related News