Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേട്ടിപ്പാടത്ത് ബൈക്ക് അപകടം -യുവാവ് മരിച്ചു

07 Jun 2024 08:03 IST

WILSON MECHERY

Share News :

ചാലക്കുടി:

മേട്ടിപ്പാടം കിണർ സ്റ്റോപ്പിന് സമീപം വച്ച് ഇന്ന് 07-06-2024 തിയ്യതി പുലർച്ചെ 01.00 മണിയോടെ വെള്ളിക്കുളങ്ങരയിൽ നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്ന രഞ്ജിത് 22 വയസ്സ് ( ട/o രാജു, ആരാംപറമ്പിൽ വീട്, വെള്ളിക്കുളങ്ങര)

ആണ് മരിച്ചത്. രഞ്ജിത്ഓടിച്ചിരുന്ന KL - 63 - C - 5739 നമ്പർ ബൈക്ക് TN - 66- S -3515 നമ്പർ ബൊലറോ പിക്കപ്പ് വാനിലിൽ ഇടിച്ച് പരിക്ക് ഏൽക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. 

 മരണപ്പെട്ട രജ്ഞിതിന് വെൽഡിംഗ് വർക്കാണ്. ചാലക്കുടി ടൗണിൽ രാത്രിയിൽ പണി നടക്കുന്ന സ്ഥലത്തേക്ക് വെളളിക്കുളങ്ങരയിൽ നിന്നും വരുന്ന വഴിയിലാണ് അപകടം ഉണ്ടായത്. മുന്നിൽ പോയിരുന്ന പിക്കപ്പ് വാൻ പെട്ടെന്ന് തിരിക്കാൻ ശ്രമിക്കവെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് അറിയുന്നു. Body ചാലക്കുടി THQ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു ' ചാലക്കുടി പോലീസ് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു

Follow us on :

More in Related News