Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 22:52 IST
Share News :
തൊടുപുഴ: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ പരേതനായ റിട്ട.അധ്യാപകന്‍ പി.വി ജോസഫിന്റെ മകള്‍ റിട്ട. എ.ജി.എസ് ഓഫീസര്‍ മേരി ജോസഫ് (രാജമ്മ- 76) ആണ് മരിച്ചത്. മേരിയുടെ സഹോദരന്‍ പരേതനായ ജോസഫ് ആര്‍.രാജന്റെ ഭാര്യ അഡ്വ.ഗ്രേസി കുര്യാക്കോസ് (60), മകന്‍ ടെഡ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊടുപുഴ വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ വഴിയോരത്തെ മരത്തിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ടെഡ് ആണ് വാഹനമോടിച്ചിരുന്നത്. ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. പരിക്കേറ്റവരെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലത്തെ പള്ളിയില്‍ ഇന്നലെ പെരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങി വരികയായിരുന്നു ഇവര്‍. ബന്ധു വീട്ടില്‍ നിന്നും പുലര്‍ച്ചെ തന്നെ വീട്ടിലേയ്ക്കു തിരിച്ചു വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. മരത്തിലിടിച്ചതിനെ തുടര്‍ന്ന് കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. ബോണറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി ബാറ്ററി ബന്ധം വിശ്ചേദിക്കുകയും വെള്ളം പമ്പ് ചെയ്തും തീ പിടുത്ത സാധ്യത ഒഴിവാക്കി. മേരിയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌കാരം ഇന്ന് (വെള്ളി) വൈകുന്നേരം നാലിന് മലങ്കര സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ പള്ളിയില്‍.
Follow us on :
Tags:
More in Related News
Please select your location.